St. Anne, Mother of Holy Mary,Pray for Us

സെന്റ് ആൻസ് ഇടവക ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം

title
19111 ല്‍ ഭാഗ്യസ്മരണാര്‍ഹനായ ഡോ. ജോണ്‍ മേനാച്ചേരി പിതാവ് അദ്ദേഹത്തിന്‍റെ ഭരണത്തിന്‍റെ 15-ാം വര്‍ഷത്തില്‍ റോമിലേക്ക് പോയി പരി. പിതാവിനെ കാണുകയും അവിടെനിന്ന് ലഭിച്ച കുറച്ചു പണം കൊണ്ട് വി. അന്നയുടെ നാമധേയത്തിലുള്ള ഈ ഇടവക ദൈവാലയം പടിഞ്ഞാറെ കോട്ടയില്‍ സ്ഥാപിക്കുകയും ചെയ്തു. ദൈവവാലയ സ്ഥാപനത്തിന് മൂന്ന് വര്‍ഷം മുമ്പ് അദ്ദേഹം കൊച്ചി മഹാരാജാവിന്‍റെ അനുവാദത്തോടെ അരണാട്ടുകര വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 37ല്‍ ഇടവക ദൈവാലയവും സിമിത്തേരിയും സ്ഥാപിക്കുന്നതിന് ഞ റശെ 101/84ാം നമ്പറായി 1908 സെപ്തംബര്‍ 18-ാനു കൊച്ചി ദിവാന്‍ജി പക്കല്‍നിന്നും തീട്ടൂരം വാങ്ങിയിട്ടുണ്ടായിരുന്നു.

തുടക്കത്തില്‍ ഇവിടെ വികാരിയച്ചനെ സ്ഥിരമായി നിയമിച്ചിരുന്നില്ല. നമ്മുടെ ദൈവാലയത്തിന്‍റെ അടുത്തുള്ള ഇടവകകളില്‍നിന്ന് (അരണാട്ടുകര കിഴക്കേ പള്ളി, അയ്യന്തോള്‍ പള്ളി, ബഹു. അച്ചന്മാര്‍ തിരുകര്‍മ്മങ്ങള്‍ നടത്തുകയായിരുന്നു പതിവ്. അരണാട്ടുകര പള്ളി വികാരിയായിരുന്ന ബഹു. ജോണ്‍ കിഴക്കൂടനച്ചന്‍ ഞായറാഴ്ച തോറും ഇവിടെവന്ന് ദിവ്യബലി അര്‍പ്പിച്ചിരുന്നു.

 St.Anne's Church

മേനാച്ചേരി പിതാവ് കാലം ചെയ്തശേഷം, തൃശൂര്‍ വികാരിയാത്തിന്‍റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ഭാഗ്യസ്മരണാര്‍ഹനായ വാഴപ്പിള്ളി ഫ്രാന്‍സിസ് പിതാവ് അന്ന് തന്‍റെ കീഴില്‍ സെന്‍റ ് തോമസ് കോളജ് ബോര്‍ഡിംഗ് ഹൗസിന്‍റെ അസിസ്റ്റന്‍റ ് റെക്ടറായി പ്രവര്‍ത്തിച്ചിരുന്ന ബഹു. കിഴക്കൂടന്‍ യോഹന്നാനച്ചനെ 19222-ല്‍ അച്ചന്‍റെതന്നെ താല്പര്യപ്രകാരം നമ്മുടെ ഇടവക ദൈവാലയത്തിന്‍റെ വികാരിയായി നിയമിച്ചു.

ബഹു. യോഹന്നാനച്ചാനാണ് ഇന്നു കാണുന്ന നമ്മുടെ ഇടവകയുടേയും അനാഥശാലകളുടേയും സ്കൂളിന്‍റേയും മഠത്തിന്‍റേയും സ്ഥാപനത്തിനും വളര്‍ച്ചയ്ക്കും കാരണഭൂതനായത്.

19513 ആഗസ്റ്റ് 15-ാനു 12 അര്‍ത്ഥിനികള്‍ സഭാവസ്ത്രം സ്വീകരിച്ചുകൊണ്ട് 'മര്‍ത്താ ഭവനം' എന്ന സന്യാസി സമൂഹം കിഴക്കൂടനച്ചന്‍ സ്ഥാപിച്ചു. അദ്ദേഹം അവിടെ വികാരിയായി ഇരിക്കുമ്പോള്‍ തന്നെയാണ് നടത്തറ, എലിഞ്ഞിപ്രയിലെ ചൗക്ക എന്നിവിടങ്ങളിലെ മഠങ്ങളും എലിഞ്ഞിപ്ര സ്കൂളും വെള്ളികുളങ്ങരയിലും പാറയില്‍ എന്ന സ്ഥലത്തും പള്ളികള്‍ സ്ഥാപിച്ചത്.

ബഹു. കിഴക്കൂടനച്ചന്‍ പ്രായം മറന്ന് കഷ്ടപ്പെടുന്നതു മനസ്സിലാക്കി അച്ചന്‍റെ പ്രിയശിഷ്യനായിരുന്ന ആലപ്പാട്ട് പിതാവ് കിഴക്കൂടനച്ചനെ എലിഞ്ഞിപ്ര ചൗക്ക മഠം കപ്ലോനായി നിയമിക്കുകയാണുണ്ടായത്. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ അദ്ദേഹം ക്ഷീണിതനായപ്പോള്‍ സെന്‍റ ് ആന്‍സ് ഇടവകയിലെ തന്‍രെ വാത്സല്യമക്കളുടെ അടുത്തേക്ക് തിരികെ വരികയും 1960 നവംബര്‍ 15-ന് ഉച്ചതിരിഞ്ഞ് അഞ്ച് മണിയോടുകൂടി ഭാഗ്യമരണം പ്രാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ സംപൂജ്യദേഹം നമ്മുടെ ദൈവാലയത്തില്‍ സംസ്കരിച്ചിരിക്കുന്നു എന്നത് ഈ ഇടവകയ്ക്ക് അദ്ദേഹത്തോടും അദ്ദേഹത്തിന് ഈ ഇടവകയോടുള്ള അഭേദ്യമായ സ്നേഹബന്ധത്തേയാണ് സൂചിപ്പിക്കുന്നത്.

തൃശൂര്‍ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്താ സ്ഥാനത്തിന് അര്‍ഹനായിത്തീര്‍ന്ന ബഹു. കുണ്ടുകുളം പിതാവാണ് കിഴക്കൂടനച്ചനുശേഷം ഈ ഇടവകയുടെ വികാരിയായി നിയമിതനായത്. ഇടവകക്കാരേയും പരിസരത്തുള്ള വിശ്വാസികളേയും വിശ്വാസത്തിന്‍റെ പാതയിലൂടെ നയിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പാവങ്ങളെ ആശ്വസിപ്പിക്കുന്നത് ജീവിതലക്ഷ്യമായി കണ്ട അദ്ദേഹം കഠിനാദ്ധ്വാനം ജീവിതവ്രതമാക്കിയിരുന്നു.

19674ല്‍ അദ്ദേഹത്തിന്‍റെ പൗരോഹിത്യ രജതജൂബിലി ഇടവകക്കാരും പരിസരത്തുമുള്ള വിശ്വാസികളും മൂന്നു ദിവസങ്ങളിലായി ആഘോഷിക്കുകയുണ്ടായി. ആദ്യദിവസം പള്ളിസ്കൂളിന്‍റെ മാനേജര്‍ എന്ന നിലയിലും രണ്ടാം ദിവസം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടര്‍ എന്ന നിലയിലും മൂന്നാം ദിവസം ഇടവക വികാരി എന്ന നിലയിലുമാണ് ജൂബിലി ആഘോഷങ്ങള്‍ നടന്നത്. ജൂബിലിയോടനുബന്ധിച്ച് 156 പേജുകളടങ്ങിയ ഒരു സ്മരണിക പ്രകാശനം ചെയ്തു. അതില്‍നിന്നുള്ള വരുമാനം ഉപയോഗിച്ച് ജൂബിലി സ്മാരകമായി ഒരു ടൈപ്പ്റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയുണ്ടായി.

രൂപതയുടെ ചരിത്രത്തില്‍തന്നെ ഒരു ഇടവക വികാരിയുടെ ജൂബിലി ഇത്രയും വിപുമായ തോതില്‍ ആഘോഷിക്കുന്നത് ആദ്യമായിട്ടായിരുന്നു. അദ്ദേഹത്തിന്‍റെ പാവങ്ങളോടും അവശരോടുമുള്ള തീക്ഷണമായ സ്നേഹം ഈ ജൂബിലി വേളയില്‍ ഒരു വര്‍ഷം മുഴുവന്‍ വാഴ്ത്തപ്പെട്ടത് 'പാവങ്ങളുടെ പിതാവ്' എന്ന അപരനാമത്തിന് അദ്ദേഹത്തെ അര്‍ഹനാക്കി. ബഹു. ആലപ്പാട്ട് പിതാവിന്‍റെ വാക്കുകളില്‍ അതുതന്നെയാണ് മെത്രാന്‍ സ്ഥാനത്തേക്ക് കുണ്ടുകുളം അച്ചനെ പരിഗണിക്കാനുള്ള പ്രധാന കാരണവും. അദ്ദേഹത്തെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള ബൂള*യില്‍ 'വി. അന്നായുടെ പള്ളി വികാരി'5 എന്നു പ്രത്യേകം സംബോധന ചെയ്തിട്ടുണ്ട്.

കുണ്ടുകുളം പിതാവ് മെത്രാന്‍ സ്ഥാനത്തേക്ക് നിയമിതനായപ്പോള്‍ ഇടവകയ്ക്ക് ഒരു വലിയ നഷ്ടം സംഭവിച്ചു. അതുവരെ ഇടവകക്കാരുടേതായിരുന്നതും ഇടവക വികാരി ഡയറക്ടറും 6മാനേജരുമായി നിയമിക്കപ്പെട്ടിരുന്നതുമായ സ്കൂളിന്‍റെ മാനേജര്‍ സ്ഥാനം, സ്കൂളിന്‍റെമേല്‍ അന്നുവരെ യാതൊരു അവകാശങ്ങളും ഇല്ലാതിരുന്ന കര്‍മ്മലീത്ത മഠത്തിലെ മദര്‍ സിസ്റ്റര്‍ ജൂലീത്തായ്ക്കായി മാറി.

1970 ജൂണ്‍ 13ന് കുണ്ടുകുളം അച്ചന്‍ തൃശൂര്‍ രൂപതയുടെ പിതാവിനായി നിയമിതനായതിനെത്തുടര്‍ന്ന് 1970 സെപ്തംബര്‍ 8 മുതല്‍ ബഹു. ഇഗ്‌നേഷ്യസ് ചാലിശ്ശേരിയച്ചനാണ് ഇടവകഭരണം ഏറ്റെടുത്തത്. ഇടവകയ്ക്ക് ഇന്നു കാണുന്ന കെട്ടും മട്ടും മനോഹാരിതയും അച്ചന്‍റെ കഠിനമായ പ്രവര്‍ത്തനത്തിന്‍റേയും ദീര്‍ഘദൃഷ്ടിയുടേയും ഫലമത്രെ. അച്ചന്‍ അനാഥശാലയുടെ കാര്യത്തില്‍ മാത്രമല്ല ഇടവകകാര്യങ്ങളിലും പരിപൂര്‍ണ ശ്രദ്ധാലുവായിരുന്നു. ഈ പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യഭ്യാസത്തിന് തൃശൂര്‍ പട്ടണത്തിലെ സ്കൂളുകള്‍ അനുമതി നിഷേധിച്ചപ്പോള്‍ ഇവിടെ ഒരു ഹൈസ്കൂളിന്‍റെ ആവശ്യകത ബോധ്യപ്പെടുകയും ഇടവകകാരുടേയും വികാരിയച്ചന്‍റേയും അശ്രാന്ത പരിശ്രമം മൂലം ഹൈസ്കൂള്‍ അനുവദിച്ചുകിട്ടുകയും ഇടവകക്കാരുടെ സാമ്പത്തിക സഹായത്തോടുകൂടി സ്കൂള്‍ കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. അങ്ങനെ നമ്മുടെ സെന്‍റ ് ആന്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നു കാണുന്ന ഈ ഹൈസ്കൂള്‍ ഇഗ്നേഷ്യസ് ചാലിശ്ശേരിയച്ചന്‍റെ 'നിത്യസ്മാരകം' തന്നെയാണ്. ഇടവകയുടെ അതിര്‍ത്തി തിട്ടപ്പെടുത്തിയതും ഇടവകയില്‍ കുടുംബസമ്മേളന യൂണിറ്റുകള്‍ രൂപീകരിച്ചതും ബഹു. ചാലിശ്ശേരി അച്ചനാണ്. ഇടവകദിനത്തിന്‍റെ ആവശ്യത്തിനായി അന്നുണ്ടായിരുന്ന സ്റ്റേജ് പുതുക്കി പണിതതും അദ്ദേഹമാണ്.

ബഹു. ഇഗ്നേഷ്യസ് ചാലിശ്ശേരി അച്ചനുശേഷം വികാരിയായി നിയമിതനായ ബഹു. ജോര്‍ജ് അക്കര അച്ചനാണ് ഇന്നു കാണുന്ന വിശാലമായ ദൈവാലയത്തിന്‍റെ നിര്‍മ്മാതാവ്. ശാരീരികാസ്വസ്ഥ്യങ്ങള്‍ വകവയ്ക്കാതെ വളരെ ക്ലേശങ്ങള്‍ സഹിച്ചാണ് അദ്ദേഹം ഈ ദൈവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇടവക ദൈവാലയം ഒരു 'പവ്വര്‍ ഹൗസി'നെപ്പോലെ ശക്തിയുടെ ഉറവിടമാണെന്നും അതിനെ നാം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യാറുണ്ട്. ഇടവക ജനങ്ങള്‍ക്ക് ത്യാഗത്തിന്‍റേയും സേവനത്തിന്‍റേയും ഉത്തമമാതൃകയായിരുന്നു ജോര്‍ജ് അക്കരയച്ചന്‍. മനോഹരമായ പുതിയ ദൈവാലയത്തിന്‍റെ പ്രതിഷ്ഠയ്ക്കുശേഷം പഴയ ദൈവാലയം പാരീഷ് ഹാളാക്കി മാറ്റി. ബഹു. കിഴക്കൂടനച്ചന്‍റെ നിത്യസ്മാരകമായി പാരീഷ് ഹാള്‍ ഇന്നും നിലകൊള്ളുന്നു.

ബഹു. ജോര്‍ജ് അക്കരച്ചനുശേഷം ഇടവക സാരഥിയായി വന്ന ബഹു. ജോസ് തെക്കേക്കര അച്ചന്‍ തിരുകര്‍മ്മശുശ്രൂഷകള്‍ക്കൊപ്പം കുടുംബകൂട്ടായ്മകളുടെ ഉന്നതിയിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. എല്ലാ കുടുംബസമ്മേളനങ്ങളും ഭക്താനുഷ്ഠാനങ്ങളും വിശുദ്ധമായ ഉത്സവങ്ങളാക്കി മാറ്റാന്‍ ദൈവജനത്തിനു പ്രചോദനം നല്‍കിയ ബഹു. ജോസച്ചന്‍ നല്ലൊരു സംഘാടകനും സംരഭകനുായിരുന്നു. ഇട വക ജനങ്ങളുടെ സൗകര്യാര്‍ത്ഥം പള്ളിയുടെ പുറകുവശത്തോടുകൂടി ഇടവകക്കാരുടെ ശ്രമദാനംകൊണ്ട് സിമിത്തേരിയിലേക്കുള്ള വഴി നിര്‍മ്മിച്ചതും ജോസ് തെക്കേക്കരച്ചന്‍റെ കാലത്താണ്.

ബഹു. ജോസ് തെക്കേക്കരയച്ചനുശേഷം ഇടവക വികാരിയായി ഫാ. ജോണ്‍ മൂലന്‍ നിയമിതനായി. ആരാധനാക്രമത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഇടവകയുടെ ആത്മീയ ചൈതന്യത്തിലും കുടുംബങ്ങളുടെ കൂട്ടായ്മയിലും അതീവ ശ്രദ്ധാലുവായിരുന്നു. ഇടവക പള്ളിക്കുവേണ്ടി ജനറേറ്റര്‍ വാങ്ങിക്കുകയും ദൈവാലയത്തില്‍ നൂറോളും ചാരുബഞ്ചുകള്‍ സ്ഥാപിക്കുകയും പള്ളിപരിസരം ടാര്‍ ചെയത് സൗകര്യപ്രദമാക്കുകയും ചെയ്തത് ഇദ്ദേഹത്തിന്‍റെ കാലത്തായിരുന്നു. ഇടവകയുടെ സാമൂഹികവും സാമ്പത്തികവുമായ എല്ലാ ദൈനംദിന കാര്യങ്ങളിലും ഇടവകക്കാരുടെ സജീവമായ പങ്കാളിത്തം അനിവാര്യമാക്കിയതും തീരുമാനങ്ങള്‍ ശരിയാംവണ്ണം നടപ്പിലാക്കുന്നതില്‍ വിട്ടുവീഴ്ച വരുത്താതെ ഇടവകയെ മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇടവകയുടെ സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കവും ചിട്ടയും കൈവരിക്കുന്നതില്‍ ബഹു. മൂലനച്ചന്‍റെ പരിശ്രമം ശ്ലാഘനീയമാണ്. സര്‍വ്വോപരി കുടുംബസമ്മേളനങ്ങള്‍ ബോധവല്‍ക്കരണ വേദിയാക്കി മാറ്റുകയും പൊതുചര്‍ച്ചയ്ക്കു സമയം കണ്ടെത്തി ആത്മായ സമൂഹത്തിന്‍റെ സഭാപരവും ആത്മീയവുമായ എല്ലാ സംശയങ്ങള്‍ക്കും വ്യക്തവും യുക്തവുമായ ഉത്തരംനല്‍കി ഇടവകക്കാരെ ബോധവല്‍ക്കരിക്കുന്നതില്‍ ബഹു. മൂലനച്ചന്‍ ഒരു പരിപൂര്‍ണ്ണ വിജയമായിരുന്നു.

ബഹു. ജോണ്‍ മൂലനച്ചനുശേഷം 1998-ല്‍ ബഹു.ജോസ് അയിനിക്കലച്ചന്‍ ഈ ഇടവകയുടെ ഭരണ ചുമതലയേറ്റു. ശാന്തിയുടേയും സഹകരണത്തിന്‍റേയും പാതയിലൂടെ ഇടവകജനങ്ങളെ നയിക്കാന്‍ ജോസച്ചന്‍ ഉത്സുകനായിരുന്നു. പള്ളികമ്മിറ്റിയുടെ പുരോഗമനപരമായ തീരുമാനങ്ങള്‍ (പാരീഷ് ഹാള്‍ മോഡി പിടിപ്പിക്കല്‍, ശവമഞ്ചവാഹനം) കാലാകാലങ്ങളില്‍ നടപ്പിലാക്കുന്നതില്‍ ഇടവകക്കാരെ സഹകരണ മനോഭാവനത്തോടെ കോര്‍ത്തിണക്കി ഇടവക ഒരു കുടുംബമാക്കി മാറ്റാന്‍ ജോസച്ചന് കഴിഞ്ഞിരുന്നു.

Top