St. Anne, Mother of Holy Mary,Pray for Us

സെന്‍റ് ആന്‍സ് ചര്‍ച്ച്, വെസ്റ്റ് ഫോര്‍ട്ട്, തൃശ്ശൂര്‍
നാഴിക കല്ലുകള്‍

title
1908 ഒക്ടോ.22
കൊച്ചി ദിവാന്‍ പള്ളിയും സിമിത്തേരിയും നിര്‍മ്മിക്കുന്നതിന് R-dis 101/84 നമ്പര്‍ കല്‍പ്പന പ്രകാരം അനുമതി നല്‍കി (സര്‍വ്വെ നമ്പര്‍ 37/1 ല്‍ 168 സെന്‍റ് സ്ഥലത്ത്)
1911 ജൂലൈ 26
വി. അന്നാവുമ്മയുടെ നാമധേയത്തിലുള്ള ദൈവാലയം സ്ഥാപിച്ചു. (പ്രഥമ വികാരി ബഹു. ജോണ്‍ കിഴക്കൂടനച്ചന്‍)
1923 ജൂണ്‍ 13
ദൈവാലയത്തോട് ചേര്‍ന്ന് സെന്‍റ് ആന്‍സ് ചര്‍ച്ച് സ്കൂള്‍, സെന്‍റ് ആന്‍സ് ഓര്‍ഫനേജ് എന്നിവ ആരംഭിച്ചു.
1923 ഡിസം. 03
സെന്‍റ് സേവിയേഴ്സ് കപ്പേള പഴയ പള്ളിക്ക് സമീപം നിര്‍മ്മിച്ചു.
1925 ജനു. 26
ഇടവകയ്ക്കായി സര്‍വ്വെ നമ്പര്‍ 40 ല്‍ 130 സെന്‍റ് സ്ഥലവും കൂടി ഇടവക വാങ്ങി. (800 ക.യ്ക്ക്)
1952 സെപ്തം.16
ബഹു. ജോണ്‍ കിഴക്കൂടനച്ചന്‍റെ മരണപത്ര പ്രകാരം സര്‍വ്വെ നമ്പര്‍ 39 ല്‍ 154 സെന്‍റ് സ്ഥലവും അച്ചന്‍റെ ബംഗ്ലാവും പള്ളിയ്ക്ക് ലഭിച്ചു.
1966 നവം. 15
പ്രഥമ വികാരി പുണ്യാര്‍ഹനായ പെ.ബഹു. ജോണ്‍ കിഴക്കൂടനച്ചന്‍ ഇടവകയില്‍ വെച്ച് ഭാഗ്യമരണം പ്രാപിച്ചു. (മൃതദേഹം അച്ചന്‍റെ ആഗ്രഹപ്രകാരം സെന്‍റ് ആന്‍സ് ദേവാലയത്തില്‍ സംസ്കരിച്ചു)
1967 ജനു.18
SLMI സന്യാസമൂഹം ഇടവകയില്‍ രൂപീകൃതമായി.
1970 ജൂണ്‍ 13
സെന്‍റ് ആന്‍സ് ഇടവക വികാരി ഫാ. ജോസഫ് കുണ്ടുകുളം (പാവങ്ങളുടെ പിതാവ്) തൃശ്ശൂര്‍ രൂപതയുടെ മെത്രാനായി നിയമിതനായി.
1978 മെയ് 01
സെന്‍റ് ആന്‍സ് ചര്‍ച്ച് സ്കൂള്‍ CMC സന്യാസിനി സമൂഹത്തിന് അതിരൂപത കൈമാറി.
1984 ഡിസം.16
മോണ്‍. ജോര്‍ജ്ജ് അക്കരയച്ചന്‍റെ നേതൃത്വത്തില്‍ സെന്‍റ് ജോസഫ് കപ്പേളയുടെ സ്ഥാനത്ത് പുതിയ ദൈവാലയം നിര്‍മ്മിച്ചു. പഴയ ദൈവാലയം ബഹു. ജോണ്‍ കിഴക്കൂടനച്ചന്‍റെ സ്മാരകമായി പാരീഷ് ഹാളാക്കി മാറ്റി.
2005 ഏപ്രില്‍ 22
വി. അന്നാമാതാവിന്‍റെ കപ്പേളയും, വൈദീക മന്ദിരവും ഫാ. സൈമണ്‍ തേര്‍മഠത്തിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു.
2007 ജൂലൈ 15
ദൈവാലയത്തിന്‍റെ ഉള്‍വശം ബഹു. ജോണ്‍ ചെമ്മണ്ണൂരച്ചന്‍റെ നേതൃത്വത്തില്‍ നവീകരിച്ചു.
2011 ഡിസം.18
ഇടവകയുടെ ശതാബ്ദി ഫാ. ലോറന്‍സ് തൈക്കാട്ടിലിന്‍റെ നേതൃത്വത്തില്‍ ആഘോഷിച്ചു.
2014 നവം. 14
പഴയ പാരീഷ്ഹാള്‍ വികാരി ഫാ. ജോഷി ആളൂരിന്‍റെ നേതൃത്വത്തില്‍ നവീകരിച്ചു.
2019 മെയ് 25
ഇടവകയുടെ സ്ഥലവും സ്കൂള്‍, ഓര്‍ഫനേജ് എന്നിവയുടെ സ്ഥലവും പുനഃക്രമീകരണം :-ഇടവക ദൈവാലയത്തിന് കിഴക്കുഭാഗത്തുണ്ടായിരുന്ന 158 സെന്‍റ് സ്ഥലവും വൈദീകമന്ദിരവും കോണ്‍വെന്‍റിനും സ്കൂളിനുമായി ഇടവക വിട്ടുനല്‍കി. ഇടവകയുടെ ഉടമസ്ഥതയില്‍ ഓര്‍ഫനേജ് കോമ്പൗണ്ടില്‍ ഉണ്ടായിരുന്ന 130 സെന്‍റ് സ്ഥലം ഇടവക അതിരൂപതയ്ക്ക് കൈമാറി. ദൈവാലയത്തോടു ചേര്‍ന്നുകിടക്കുന്ന ഓര്‍ഫനേജിനും സ്കൂളിനും ഇടയിലുള്ള ഭൂമിയും കെട്ടിടങ്ങളും റവ.ഫാ.ലിജോ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ ഇടവക ദൈവാലയത്തോട് കൂട്ടിച്ചേര്‍ത്തു.
2019 ഡിസം. 22
ദൈവാലയത്തിന്‍റെ സമഗ്രമായ പുനര്‍നിര്‍മ്മാണം വികാരി റവ.ഫാ.ലിജോ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ നടന്നു.
Top